റയോട്ട് റൂമും ടെലിഗ്രാം ഗ്രൂപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങിനെ?

റയോട്ട് റൂമും ടെലിഗ്രാം ഗ്രൂപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങിനെ?

For English post read here
റയോട്ടിലെ റൂമുകള്‍ ടെലിഗ്രാമിലെ ഗ്രൂപ്പുകളുമായി കണക്ട് ചെയ്യാനാകും.  ഇങ്ങനെ ചെയ്താല്‍ റയോട്ടില്‍ നിന്ന് ടെലിഗ്രാമിലേക്കും ടെലിഗ്രാമില്‍ നിന്ന് തിരിച്ചും മെസേജുകള്‍ കൈമാറ്റം ചെയ്യപ്പെടും. ചുരുക്കിപറഞ്ഞാല്‍ ടെലിഗ്രാം ഇല്ലാത്തവര്‍ക്ക് റയോട്ട് വഴി ടെലിഗ്രാം ഗ്രൂപ്പിലെ ആളുകളുമായും റയോട്ട് ഇല്ലാത്തവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പ് വഴി റയോട്ടിലെ ആളുകളുമായും സംഭാഷണം നടത്താനാകും. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് നോക്കാം.
 
മറ്റൊരു മെസേജിംഗ് സംവിധാനമായ ഐആര്‍സിയിലെ (IRC) പ്രധാന സെര്‍വറുകളായ ഫ്രീനോഡ് (FreeNode), ഓഎഫ്‌ടിസി (OFTC) തുടങ്ങിയ സെര്‍വറുകളില്‍ നിന്ന് മട്രിക്സിലേക്ക് matrix.org സെര്‍വര്‍ വഴി ഇന്റഗ്രേഷന്‍ ലഭ്യമാണ്. ഇതു് പോലെ പൈറേറ്റ്ഐആര്‍സിയിലേക്കുള്ള (PirateIRC) ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്  diasp.in സെര്‍വറിലാണു്.  ‘Manage Integrations’ എന്ന റയട്ട് ഡെസ്ക്ടോപ്പിലെ ഒപ്ഷന്‍ ഉപയോഗിച്ചു് matrix.org സെര്‍വറില്‍ അക്കൌണ്ടുള്ളവര്‍ക്കു് matrix.org ല്‍ കണക്റ്റ് ചെയ്ത സെര്‍വറുകളിലെ ഐആര്‍സി ചാനലുകളും മട്രിക്സ് ഗ്രൂപ്പുകളും പരസ്പരം കണക്ട് ചെയ്യാവുന്നതാണു്.
tchncs.de  എന്ന സെര്‍വറിലാണ് ടെലിഗ്രാമിലേക്കുള്ള ബ്രിഡ്ജിംഗ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ഈ സെര്‍വറില്‍ അക്കൌണ്ടുള്ളവര്‍ക്കാണു് ടെലഗ്രാമുമായി ബ്രിഡ്ജ് ചെയ്യാന്‍ സാധിയ്ക്കുന്നതു്. ചുരുക്കത്തില്‍ നമുക്കൊരു മെട്രിക്സ് സെര്‍വറുണ്ടെങ്കില്‍ നമുക്കു് ഏതു് സേവനമുമായും ബ്രിഡ്ജ് ചെയ്യാവുന്നതാണു് (അവരുടെ സേവന വ്യവസ്ഥകള്‍ അനുവദിയ്ക്കുമെങ്കില്‍, ചിലപ്പോള്‍ ബ്രിഡ്ജ് കോഡ് നമ്മള്‍ തന്നെ എഴുതേണ്ടി വന്നേയ്ക്കാമെന്നേയുള്ളൂ).
ഇത് കണക്ട് ചെയ്യാനുള്ള രീതി താഴെ വിശദീകരിച്ചിരിക്കുന്നു
1.  tchncs.de കസ്റ്റം സെര്‍വറില്‍ ഒരു മട്രിക്സ് id ഉണ്ടാക്കുക. 
ഇതിനായി ലോഗിന്‍ ചെയ്യുന്ന ഭാഗത്ത് കസ്റ്റം സെര്‍വര്‍ എന്നത് സെലക്ട് ചെയ്ത് home server url എന്ന ഭാഗത്ത്  https://tchncs.de എന്ന് നല്‍കുക
2. ബ്രിഡ്ജ് ചെയ്യേണ്ട ടെലഗ്രാം ഗ്രൂപ്പില്‍ t.me/tchncs_bot എന്ന ബോട്ടിനെ ചേര്‍ക്കുക. ശേഷം /alias എന്ന് മെസേജ് അയക്കുക. അപ്പോള്‍ #telegram_-10010—–:tchncs.de ഇതുപോലെ ഒരു അഡ്രസ്സ് ലഭിക്കും.
3. ടെലിഗ്രാം ഗ്രൂപ്പുമായി ബ്രിഡ്ജ് ചെയ്യേണ്ട റയോട്ട് റൂമില്‍ settings->addresses ല്‍ Local addresses for this room: എന്ന ഭാഗത്ത് ടെലിഗ്രാം ബോട്ടില്‍ നിന്നും ലഭിച്ച #telegram എന്ന് തുടങ്ങുന്ന അഡ്രസ്സ് പേസ്റ്റ് ചെയ്യുക.
4 . Settings-> WHO CAN ACCESS THIS ROOM? എന്ന ഓപ്ഷനില്‍ Anyone who knows the room’s link, apart from guests, Anyone who knows the room’s link, including guests  ഈ രണ്ട് ഓപ്ഷനില്‍ ഒരെണ്ണം തിരഞ്ഞെടുത്തില്ലേ എന്ന് പരിശോധിക്കുക.
നിങ്ങളുടെ റയോട്ട് റൂമും ടെലിഗ്രാം ഗ്രൂപ്പും ഇപ്പോള്‍ ബ്രിഡ്ജ് ചെയ്യപ്പെട്ട് കഴിഞ്ഞു. ഇപ്പോള്‍ ഏതു് മെട്രിക്സ് സെര്‍വറിലുള്ളവര്‍ക്കും ബ്രിഡ്ജ് സേവനം ലഭ്യമാണു് (കണക്റ്റ് ചെയ്യാന്‍ മാത്രമേ tchncs.de അക്കൌണ്ട് ആവശ്യമുള്ളൂ).

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image