DirectionsBot : ഒരു ടെലിഗ്രാം വഴികാട്ടി

DirectionsBot : ഒരു ടെലിഗ്രാം വഴികാട്ടി

 

അറിയാത്ത സ്ഥലങ്ങളിൽ എത്തുമ്പോൾ നമുക്കെന്നും വഴികാട്ടി ആകുന്നത് ഗൂഗിൾ മാപ് ആണ്.. നമ്മുടെ ഇപ്പോളത്തെ ലൊക്കേഷനും എത്തേണ്ട സ്ഥലവും കൊടുത്താൽ പോകേണ്ട വഴി ഗൂഗിൾ മാപ് തന്നേക്കും. ഇപ്പോൾ  ടെലെഗ്രാമിലും ഇത്തരം ഒരു സംവിധാനം എത്തിയിരിക്കുന്നു!! ജിപിഎസ് ഓൺ  ആക്കി അധികം ബാറ്ററി പവർ കളയാതെ, മാപ് ഓൺ ആക്കി അധികം ഡാറ്റ പാഴാക്കാതെ നിങ്ങൾക്ക് കൃത്യമായ വഴി പറഞ്ഞു തരുവാൻ Directions Bot ഉണ്ട്.

 

ബോട്ടിന്റെ ലിങ്ക് :  https://telegram.me/directionsbot
യൂസർനെയിം      :   @DirectionsBot

Directions Bot ഉപയോഗിക്കേണ്ട വിധം.

• ആദ്യം ബോട്ടിൽ start ബട്ടൺ അമർത്തുക. എന്നിട്ടു /directions എന്ന കമാൻഡ് എന്റർ ചെയ്യുക.

• അതിനു ശേഷം നിങ്ങളുടെ യാത്ര ആരംഭിക്കുന്ന സ്ഥലം നൽകുക.

• അടുത്തതായി എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പേര് എന്റർ ചെയ്യുക.

• ഇപ്പൊ Directions Bot പോകേണ്ട വഴിയും ദൂരവും എല്ലാം വിശദമായി പോസ്റ്റ് ചെയ്തിട്ടുണ്ടാകും…

 

ഗൂഗിൾ മാപ്പ് പോലെ ലൈവായി പോകുന്ന വഴിയൊക്കെ കാണിച്ചു തരാൻ കഴിയില്ലെങ്കിലും അധികം ബാറ്ററി പവറും ഡാറ്റയും ഉപയോഗിക്കാതെ വഴി പറഞ്ഞുതരാൻ ഈ ബോട്ടിനു കഴിയുന്നു. ഗൂഗിൾ മാപ്പിലെ ഇത്തരം ഫീച്ചറുകൾ ഭാവിയിൽ ഈ ബോട്ടിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

ഈ ബോട്ടിനെ കുറിച്ച് ഫീഡ്ബാക്ക് നൽകുവാനും അഭിപ്രായങ്ങൾ അറിയിക്കുവാനും ബോട്ട് ഡെവലപ്പർ ആയ @Ruben നുമായി  ബന്ധപ്പെടുക. ഇത്തരം വിവരങ്ങൾക്കും ടെലെഗ്രാമുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും Keralagram ഗ്രൂപ്പുമായി ബന്ധപ്പെടുക.

 

Tagged with:

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image