ഫീഡ്‌റീഡർ ബോട്ട് എങ്ങനെ ഉപയോഗിക്കാം..?

 

ഫേസ്ബുക്കിലെ ICU, Troll Malayalam പോലെ പോപുലറായ പല പേജുകളുടെയും ടെലിഗ്രാം ചാനല്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് സ്വന്തമായി ഏതെങ്കിലും ഒരു ഫെയ്സബുക്ക് പേജോ rss feed ഉള്ള ന്യൂസ് പോര്‍ട്ടലുകളോ വെബ്സൈറ്റുകളോ ടെലിഗ്രാം ചാനലിലേക്ക് ലിങ്ക് ചെയ്യണമെന്നുണ്ടെങ്കില്‍ അത് എങ്ങനെയാണെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
ഫേസ്‌ബുക്കിൽ നിന്നും മറ്റു സൈറ്റുകളിൽ നിന്നും ഉള്ള പോസ്റ്റുകൾ ടെലിഗ്രാം ചാനലുകളിൽ എത്തിക്കുവാൻ ഉള്ള ഏറ്റവും സൗകര്യപ്രദവും എളുപ്പവുമായ മാർഗ്ഗമാണ് ഫീഡ് റീഡർ ബോട്ട്. @thefeedreaderbot എന്ന് ടെലിഗ്രാമിൽ സേർച്ച് ചെയ്താൽ നിങ്ങൾക്ക് ഈ ബോട്ടിലേക്ക് എത്താം.

⋅ ഒരു ടെലിഗ്രാം ചാനലിൽ എങ്ങനെ ഫേസ്‌ബുക് പോസ്റ്റുകൾ ഫീഡ്റീഡർ ബോട്ട് വഴി ഫീഡ് ചെയ്യാം എന്നതിന്റെ ഒരു ട്യൂട്ടോറിയൽ താഴെ ചേർക്കുന്നു.

1. ആദ്യം നമ്മുടെ ചാനലിലെ ഒരു അഡ്മിൻ ആയി ഫീഡ് റീഡർ ബോട്ട് നെ ചേർക്കുക. അതിനായി ചാനൽ പ്രൊഫൈലിൽ അഡ്മിനിസ്ട്രേറ്റർ ഓപ്‌ഷനിൽ @thefeedreaderbot എന്ന് സേർച്ച് ചെയ്യുക.

 

മുകളിൽ കാണുന്ന പോലെ ബോട്ടിന്റെ പേര് പ്രത്യക്ഷപ്പെടും. അത് തിരഞ്ഞെടുക്കുക. ഇപ്പോൾ ഫീഡ്റീഡർ ബോട്ട് നിങ്ങളുടെ ചാനലിന്റെ അഡ്മിൻ ആയിരിക്കുന്നു.

ഇനി ഫീഡ്റീഡർ ബോട്ടിലേക്ക് പോകുക. അതിനു സേർച്ച് ഓപ്‌ഷനിൽ @thefeedreaderbot എന്ന് സേർച്ച് ചെയ്തു അത് തിരഞ്ഞെടുത്താൽ മതി.

 

 

2. ഇനി ബോട്ട് സ്റ്റാർട്ട് ചെയുക. ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട നിർദേശങ്ങളും സജഷനുകളും പ്രത്യക്ഷപ്പെടും.

 

3. ഇനി ചാനൽ ഈ ബോട്ടിൽ ആഡ് ചെയ്യണം. അതിനായി /channel @channel_username എന്ന ഫോർമാറ്റിൽ നിങ്ങളുടെ ചാനൽ യൂസര്നെയിം നൽകുക. (ചിത്രത്തിൽ കാണുന്ന @newsszz എന്നത് എന്റെ ചാനൽ യൂസർനെയിം ആണ്).

 

 

നിങ്ങളുടെ ചാനൽ ഫീഡ്‌റീഡര് ബോട്ടിൽ ആഡ് ചെയ്തതിന്റെ സൂചനയായി ഒരു സന്ദേശം ബോട്ട് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ടാകും. വേണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

 

 

4. നിങ്ങൾക്ക് ഫീഡ് എടുക്കേണ്ട ഫേസ്ബുക്ക് പേജിൽ പോയി അതിന്റെ ലിങ്ക് കോപ്പി ചെയ്യുക.

ശ്രദ്ധിക്കുക: പബ്ലിക്ക് പേജുകളുടെ പോസ്റ്റുകൾ മാത്രമേ നിങ്ങൾക്ക് ഫീഡായി ലഭിക്കുകയുള്ളു. ഗ്രൂപ്പുകളോ പേഴ്സണൽ പ്രൊഫൈലുകളോ ഇതിൽ ഉപയോഗിക്കാൻ പറ്റില്ല.

 

 

5. അടുത്തതായി /add www.facebook com/page_username എന്ന ഫോർമാറ്റിൽ നേരത്തെ കോപ്പി ചെയ്ത ലിങ്ക് ബോട്ടിൽ പേസ്റ്റ് ചെയ്യുക.

 

 

ഇപ്പോൾ “feed successfully added” എന്ന സന്ദേശം ലഭിക്കും. കൂടാതെ ആ പേജിലെ അവസാന പോസ്റ്റ് ബോട്ടിൽ കാണിക്കുകയും ചെയ്യും.

 

 

6. ഇതിനു ശേഷം /list എന്ന് എന്റർ ചെയ്‌താൽ നിങ്ങൾ ആഡ് ചെയ്ത ഫേസ്ബുക് ഫീഡ് ആ ബോട്ടിൽ കാണാവുന്നതാണ്.

 

 

7. ഇനി നിങ്ങളുടെ ബോട്ടിൽ എങ്ങനെ പോസ്റ്റുകൾ വരണം എന്നത് ക്രമീകരിക്കുവാൻ /settings എന്റർ ചെയ്യുക. അതിൽ വേണ്ട ക്രമീകരണങ്ങൾ നടത്തുക.

 

 

8. അതിനു ശേഷം /channel  end  എന്ന കമാൻഡ് കൂടെ നൽകിയാൽ ഇത് പൂർത്തിയാകും.

 

 

ഇനി ആ ഫേസ്ബുക് പേജിൽ വരുന്ന പുതിയ പോസ്റ്റുകൾ ഫീഡ്‌റീഡര് ബോട്ട് നമ്മുടെ ചാനലിൽ പോസ്റ്റ് ചെയ്തുകൊള്ളും.

 

ബോട്ട് വെച്ച് ഓട്ടോമേറ്റ് ചെയ്ത ചാനല്‍

 

ഒരേ സമയം നിങ്ങൾക്ക് ഒരുപാട് ഫേസ്ബുക് പേജുകൾ ഈ രീതിയിൽ ഒരേ ചാനലിൽ തന്നെ ഫീഡ് ചെയ്യുവാൻ സാധിക്കും.

അപ്പോള്‍ ഫെയ്സ്ബുക്ക് തുറക്കാതെത്തന്നെ പേജുകളിലെ അപ്ഡേറ്റ് സ്വന്തം ചാനലില്‍ ലഭിക്കുന്നത് പോലെ ന്യൂസ് പോര്‍ട്ടലുകളും മറ്റും ഇതുപോലെ ലിങ്ക് ചെയ്യാവുന്നതാണ്. ഈ ബോട്ട് വച്ച് 30 ഫീഡുകള്‍ വരെ സൗജന്യമായി ഓട്ടോമേറ്റ് ചെയ്യാന്‍ നമുക്കാകും. അതില്‍ കൂടുതല്‍ വേണമെങ്കില്‍ പണമടച്ച് നേടാനുള്ള സൗകര്യവും ബോട്ട് നല്‍കുന്നുണ്ട്. പണമടക്കുന്നതില്‍ അപ്ഡേറ്റ് വളരെ പെട്ടെന്നായിരിക്കും. സാധാരണ മാക്സിമം ഫേസ്ബുക്കില്‍ പോസ്റ്റ് വന്ന ശേഷം 20 മിനിറ്റ് താമസിക്കുമങ്കില്‍ ഇത് 5 മിനിറ്റിനുള്ളില്‍ ലഭിക്കും.

ഫീഡ് റീഡർ ബോട്ട് സപ്പോർട്ടിനായി ഒരു ഗ്രൂപ്പ് കൂടി ഉണ്ട്.
TheFeedReaderBotSupport (ഇഗ്ളീഷ് മാത്രം )
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഒന്നുകിൽ നിങ്ങൾക്ക് ഇവിടെ ചോദിക്കാം. അല്ലെങ്കിൽ KeralaGram ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്.

 

 

2 thoughts on “ഫീഡ്‌റീഡർ ബോട്ട് എങ്ങനെ ഉപയോഗിക്കാം..?”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image