പോളുണ്ടാക്കാന്‍ ഗ്രൂപ്പ്അഗ്രിബോട്ട്

 

ടെലഗ്രാമില്‍ ഒരുപാട് ബോട്ടുകള്‍ ഉള്ള കാര്യം അറിയാമല്ലോ. അതില്‍ ഒന്നിനെ ഞാന്‍ പരിചയപ്പെടുത്താം.

ഗ്രൂപ്പ് അഗ്രി ബോട്ട് (GroupAgreebot)

ബോട്ട് ലിങ്ക് http://t.me/groupagreebot

യൂസര്‍നെയിം @groupagreebot

ഒരു ഗ്രൂപ്പിൽ പലപ്പോഴും നിങ്ങൾക്ക് മറ്റുള്ള അംഗങ്ങളുടെ അഭിപ്രായം തേടേണ്ട അവസരങ്ങൾ ഉണ്ടായേക്കാം. അത്തരം അവസരങ്ങളിൽ നിങ്ങൾക്ക് വളരെ സഹായകരമാണ് ഗ്രൂപ്പ് അഗ്രി ബോട്ട്. @groupagreebot എന്ന് സേർച്ച് ബാറിൽ ടൈപ്പ് ചെയ്താൽ ഈ ബോട്ടിലേക്ക് എത്താം.

 

 

ബോട്ടിന്റെ വെൽക്കം വിൻഡോയുടെ കീഴിൽ ഉള്ള Start ബട്ടൺ അമർത്തുക.

 

 

ഇപ്പോൾ അതിൽ നിങ്ങളുടെ ഭാഷ ചോദിക്കുന്ന മെസ്സേജ് വരും. അതിൽ English തിരഞ്ഞെടുത്തിട്ടു Done ബട്ടൺ അമർത്തുക.

 

 

ഇപ്പോൾ നിങ്ങളുടെ പോൾ ഏത് തരത്തിലുള്ളതാണെന്നു തിരഞ്ഞെടുക്കാനുള്ള സന്ദേശം വന്നിട്ടുണ്ടാകും.

 

 

Change poll type തിരഞ്ഞെടുത്താൽ പോൾ നടത്തുന്ന രീതി തന്നെ മാറ്റാം. അവ 3 തരത്തിൽ ഉണ്ട്:

 

 

വോട്ട്  : ഒരാൾക്ക് ഒരു ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കാവുന്ന സംവിധാനം

ഡൂഡിൽ : ഇതിൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട് .

ബോർഡ് : ഇതിൽ ഓരോ അംഗത്തിനും 120 വാക്കുകൾ ഉള്ള സന്ദേശം അയക്കുവാനുള്ള അവസരം ഉണ്ട് .

ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.

 

പോളുകൾ രണ്ടു വിധത്തിൽ ഉണ്ട്.

1Personalപേർസണൽ പോളുകളിൽ വോട്ടു ചെയ്യുന്നവരുടെ പേരും ഓപ്‌ഷനൊപ്പം ഉണ്ടാകും.

2. Anonymous . Annonymous പോളുകളിൽ വോട്ട് ചെയ്തവരുടെ എണ്ണം മാത്രമേ ഉണ്ടാകൂ.

അവയുടെ ഉദാഹരണങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

 

 

വേണ്ട പോൾ ഏതാണെന്നു തിരഞ്ഞെടുത്തു കഴിഞ്ഞാൽ അതിലെ ചോദ്യം ടൈപ്പ് ചെയ്യുക.

 

 

ചോദ്യം നൽകിക്കഴിഞ്ഞു വേണമെങ്കിൽ അതേക്കുറിച്ചു ഒരു ചെറു വിവരണവും നൽകാം. ഇല്ലെങ്കിൽ skip ചെയ്യുക.

അതിനു ശേഷം വോട്ട് ഓപ്‌ഷനുകൾ നൽകുക. അവ ഒന്നിന് പിറകെ ഒന്നായി നൽകുവാൻശ്രമിക്കുക. ഉദാഹരണം താഴെ കൊടുത്തിട്ടുണ്ട്

.

മതിയായ ഓപ്‌ഷനുകൾ കൊടുത്തെങ്കിൽ done അമർത്തുക.

അപ്പോൾ നിങ്ങളുടെ പോളിന്റെ പ്രിവ്യൂ ബോട്ട് കാണിച്ചു തരും. അതിൽ പബ്ലിഷ് ബട്ടൺ അമർത്തി വേണ്ട ഗ്രൂപ്പ് തിരഞ്ഞെടുക്കുക

.

ഉടൻ ആ ഗ്രൂപ്പ് തുറന്നു നിങ്ങളുടെ ചാറ്റിൽ @groupagreebot “നിങ്ങളുടെ പോൾ വിഷയംദൃശ്യമാകും. എന്റർ ചെയ്താൽ അത് ഗ്രൂപ്പിൽ പോസ്റ്റ് ആകും.

ഇനി ഈ പോൾ മറ്റൊരു ചാറ്റിൽ/ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണമെങ്കിലോ??

ഈ ബോട്ട് ഇൻലൈൻ ആയി പ്രവർത്ഥിക്കുന്നതുകൊണ്ട് അത് വളരെ എളുപ്പത്തിൽ സാധിക്കും. @groupagreebot എന്ന് ചാറ്റിൽ ടൈപ്പ് ചെയ്‌താൽ നിങ്ങൾ ഇതുവരെ ആ ബോട്ടിൽ ഉണ്ടാക്കിയ പോളുകൾ അവിടെ പ്രത്യക്ഷമാകും. അതിൽ നിന്ന് വേണ്ട പോൾ തിരഞ്ഞെടുത്താൽ അത് അവിടെ പോസ്റ്റ് ആകും.

 

 

ഈ രീതിയില്‍ നല്ല കുറേ പോളുകള്‍ ഉണ്ടാക്കുവാന്‍ ഈ ബോട്ട് നമ്മെ സഹായിക്കും.

ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ടെലിഗ്രാമുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്കും  KeralaGram ഗ്രൂപ്പിൽ ചോദിക്കാൻ മടിക്കേണ്ട..

 

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image