ടെലിഗ്രാമില്‍ എങ്ങനെ ഒരു സ്റ്റിക്കര്‍പാക്ക് ഉണ്ടാക്കാം..?

ഓണ്‍ലൈന്‍ ലോകത്ത് വികാരം പ്രകടിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നവയാണ് ഇമോജികളും സ്റ്റിക്കറുകളും. ഒരൊറ്റ സ്റ്റിക്കറിലൂടെ ഒരുപാട് വാക്കുകള്‍ വിദഗ്ധമായി ലാഭിക്കാന്‍ നമുക്കാകും. എന്നാല്‍ മറ്റ് മെസഞ്ചറുകള്‍ പോലെ ടെലിഗ്രാമില്‍ തരുന്നത് അതുപോലെ ഉപയോഗിക്കുക എന്ന രീതിയല്ല. മറിച്ച് നമുക്ക് വേണ്ടത് സ്വയം നിര്‍മിക്കാനുള്ള സ്വാതന്ത്രം ടെലിഗ്രാം നല്‍കുന്നുണ്ട്. എങ്കില്‍ സ്വന്തമായി ഒരു സ്റ്റിക്കര്‍ പാക്ക് നിര്‍മിക്കുന്നതെങ്ങനെയെന്ന് നോക്കാം.

കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പ്, ജിമ്പ് തുടങ്ങിയ ഇമേജ് എഡിറ്ററുകളുടെ സഹായം ഇതിന് ആവശ്യമാണ്.

512*512 pixel വലിപ്പത്തില്‍ (ഏതെങ്കിലും ഒരുവശം 512 ഉം മറുവശം 512 ല്‍ കുറവും ആകാം) ബാക്ക്ഗ്രൗണ്ട് ട്രാന്‍സ്പരന്റ് ആയിട്ടാണ് സ്റ്റിക്കര്‍ നിര്‍മിക്കേണ്ടത്. ശേഷം . PNG എന്ന ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ഫയലിന്റെ വലിപ്പം 340kb യില്‍ താഴെ ആയിരിക്കണം. പാക്കില്‍ ഉള്‍ക്കൊള്ളിക്കേണ്ട സ്റ്റിക്കറുകള്‍ തയ്യാറായിക്കഴിഞ്ഞശേഷം @stickers എന്ന ബോട്ട് തുറക്കുക. (ഡെസ്ക്ടോപ് ആപ്പില്‍ നിന്നോ ടെലിഗ്രാം വെബില്‍നിന്നോ എടുക്കുന്നതാണ് കൂടുതല്‍ ഉചിതം)

 

 

ബോട്ട് തുറന്ന ശേഷം /newpack എന്ന കമാന്റ് നല്‍കുക

 

 

തുടര്‍ന്ന് നിങ്ങളുടെ സ്റ്റിക്കര്‍ പാക്കിന് നല്‍കാനുദ്ദേശിക്കുന്ന പേര് നല്‍കുക. അതിന് ശേഷം തയ്യാറാക്കിയ ഫയല്‍ അയക്കാം. അയക്കുമ്പോള്‍ കംപ്രസ്സ് ചെയ്ത് അയക്കരുത്. ഫയല്‍ ആയിത്തന്നെ അയക്കുക.

 

 

ഫയല്‍ അയച്ച ശേഷം എററുകളൊന്നും വന്നില്ലെങ്കില്‍ ആ സ്റ്റിക്കറിന് അനുയോജ്യമായ ഒരു സ്മൈലി അയക്കുക. അതിന് ശേഷം അടുത്ത സ്റ്റിക്കറിന്റെ ഫയല്‍ അയച്ചുകൊടുത്ത് ഈ സ്റ്റെപ്പ് റിപീറ്റ് ചെയ്യുക. എല്ലാ സ്റ്റിക്കറുകളും അപ്ഡേറ്റ് ചെയ്തതിന് ശേഷം /publish എന്ന കമാന്റ് നല്‍കുക.

 

 

https://t.me/addstickers/ എന്ന പ്രിഫിക്സിന് ശേഷമാണ്  സ്റ്റിക്കറുകളുടെ ലിങ്ക് ഉണ്ടാവുക. നമ്മുടെ സ്റ്റിക്കര്‍ ലിങ്കില്‍ വരേണ്ട പേര് തുടര്‍ന്ന് എന്റര്‍ ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന URL ക്ലിക്ക് ചെയ്താല്‍ നമ്മുടെ സ്റ്റിക്കര്‍ പാക്ക് കാണാനാകും. ആ ലിങ്ക് ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലേക്കും ഈ പാക്ക് എത്തിക്കാവുന്നതാണ്.

ഈ ടൂടോറിയലിന് വേണ്ടി ഉണ്ടാക്കിയ സ്റ്റിക്കര്‍ പാക്ക്

 

 

1 thought on “ടെലിഗ്രാമില്‍ എങ്ങനെ ഒരു സ്റ്റിക്കര്‍പാക്ക് ഉണ്ടാക്കാം..?”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image