ഇന്‍സ്റ്റന്റ് വ്യൂ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?

ഇന്‍സ്റ്റന്റ് വ്യൂ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതെങ്ങനെ?

നവമാധ്യമങ്ങളിൽ നീളമുള്ള പോസ്റ്റുകൾ അയക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളിൽ see more എന്ന ഓപ്‌ഷൻ നീളമുള്ള മെസ്സേജുകൾക്കായി ഉണ്ടെങ്കിലും അവ ഉപയോക്താക്കള്‍ക്ക് അത്ര ഗുണകരമല്ല.

എന്നാൽ ടെലിഗ്രാം ഇക്കാര്യത്തിൽ കൂടുതൽ ഫലപ്രദമായ രീതി അവലംബിക്കുന്നു. അതാണ് ഇൻസ്റ്റന്റ് വ്യൂ (Instant View).

ഇൻസ്റ്റന്റ് വ്യൂ (Instant View).

ഫോട്ടോകളും എല്ലാത്തരം ഉൾച്ചേർത്ത സ്റ്റഫുകളും ഉപയോഗിച്ച് സമൃദ്ധമായി ഫോർമാറ്റ് ചെയ്ത പോസ്റ്റുകൾ സൃഷ്ടിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പ്രസിദ്ധീകരണ ഉപകരണം. ടെലിഗ്രാഫ് പോസ്റ്റുകൾക്ക് ടെലിഗ്രാമിൽ മനോഹരമായ തൽക്ഷണ കാഴ്ച പേജുകൾ ലഭിക്കും.

ഇത് പരീക്ഷിക്കാൻ, telegra.ph ലേക്ക് പോയി ഒരു സ്റ്റോറി പ്രസിദ്ധീകരിച്ച് ടെലിഗ്രാമിൽ പങ്കിടുക. ടെലിഗ്രാഫ് ഉപയോഗിച്ച്, നിങ്ങളുടെ ടെലിഗ്രാം ചാനലിന് മുഖ്യധാരാ മാധ്യമങ്ങളെപ്പോലെ സ്റ്റോറികൾ പ്രവർത്തിപ്പിക്കാൻ കഴിയും.

ഈ വിദ്യ പിന്താങ്ങുന്ന ഒരു പോസ്റ്റ് ടെലിഗ്രാമിൽ ഷെയർ ചെയ്താൽ അതിൽ Instant View എന്ന ബട്ടൻ ദൃശ്യമാകും. അതിലമർത്തിയാൽ ബ്രൗസറിൽ പോകാതെ തന്നെ വളരെ വേഗത്തിൽ ആ പേജ് കാണുവാൻ കഴിയും.

ഇതിൽ നമുക്ക് ടെക്സ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോകളും ലിങ്കുകളും വരെ ഉൾപ്പെടുത്താം..

ഇൻസ്റ്റന്റ് വ്യൂ പിന്താങ്ങുന്ന പല വെബ്സൈറ്റുകളും ഉണ്ട്. നമ്മുടെ പോസ്റ്റുകൾ ഇൻസ്റ്റന്റ് വ്യൂവിൽ ആക്കുവാനുള്ള മാർഗവും ടെലിഗ്രാം നൽകുന്നുണ്ട്. അതിനായിട്ടാണ് www.telegra.ph എന്ന വെബ്പേജ് ഉപയോഗിക്കുന്നത്.

എങ്ങനെ ഇൻസ്റ്റന്റ് വ്യൂ ഉണ്ടാക്കാം

 • ആദ്യം telegra.ph എന്ന വെബ്‌പേജ് ബ്രൌസറില്‍ തുറക്കുക

 • അതിനു ശേഷം വേണ്ട ടെക്സ്റ്റ് അതിൽ പോസ്റ്റ് ചെയ്യാം.
 • അടുത്ത വരിയിലേക്ക് നീങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ലിങ്കും ചിത്രവും ചേർക്കാനുള്ള ഓപ്‌ഷൻ കാണാൻ കഴിയും.

 • അതിൽ ടച്ച് ചെയ്താൽ ചിത്രം തിരഞ്ഞെടുക്കുകയോ വീഡിയോ / വെബ്‌സൈറ്റ് ലിങ്ക് നൽകുകയോ ചെയ്യാം.

 • വീഡിയോ ലിങ്ക് (ഉദാ: യൂട്യൂബ്) നൽകിയാൽ ആ വീഡിയോ ഇൻസ്റ്റന്റ് വ്യൂവിൽ തന്നെ കാണാവുന്നതാണ്.

 • ഇനി ടെക്സ്റ്റ് സെലക്ട് ചെയ്താൽ അതിൽ താഴെ കാണുന്ന ഓപ്‌ഷനുകൾ വരും.

 • അതു വെച്ച് ആ ടെക്സ്റ്റ് ബോൾഡ്, ഇറ്റാലിക്, ലിങ്ക് ചേർക്കുക, വലിപ്പം കൂട്ടുക/കുറയ്ക്കുക, ക്വോട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ് .

      

 • ചെയ്തു കഴിഞ്ഞാൽ അതിലെ Publish ബട്ടൻ അമർത്തുക. അപ്പോൾ ബ്രൗസറിലെ അഡ്രസ്സ് ബാറിൽ ഒരു വിലാസം പ്രത്യക്ഷപ്പെടും.
 • അത് കോപ്പി ചെയ്ത് ടെലിഗ്രാമിൽ പേസ്റ്റ് ചെയ്താൽ ആ പോസ്റ്റ് ഇൻസ്റ്റന്റ് വ്യൂ ആയി ലഭിക്കുന്നതാണ്.

 • ഇനി നിങ്ങൾക്ക് അത് എഡിറ്റ് ചെയ്യണമെങ്കിൽ ഏത് ബ്രൌസർ ആണോ ഇൻസ്റ്റന്റ് വ്യൂ ഉണ്ടാക്കുവാൻ ഉപയോഗിച്ചത്, അതിൽ ആ ടെലിഗ്രാഫ് ലിങ്ക് തുറക്കുക. ഏറ്റവുമൊടുവില്‍ കാണുന്ന Edit എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

 • ശ്രദ്ധിക്കുക: നിങ്ങളുടെ ബ്രൌസർ ക്യാഷേ യിൽ ആ ഡാറ്റാ ഉള്ളയിടത്തോളം നിങ്ങൾക്ക് അത് എഡിറ്റ് ചെയ്യാം.. അത് ക്ലിയര്‍ ചെയ്താല്‍ Edit ഓപ്ഷന്‍ പ്രത്യക്ഷപ്പെടില്ല. കൂടാതെ മറ്റൊരാള്‍ക്കും ഇത് എഡിറ്റ് ചെയ്യാനും സാധ്യമല്ല.

ഇനി മലയാളം തലക്കെട്ടുകൾ നൽകുമ്പോൾ ശ്രദ്ധിക്കുക:

മലയാളം തലക്കെട്ടുകൾ നൽകുമ്പോൾ യുആർഎൽ വികൃതമാകുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആദ്യം ഇംഗ്ലീഷ് തലക്കെട്ട് നൽകി Publish അമർത്തിയശേഷം Edit അമർത്തി തലക്കെട്ട് മാറ്റി മലയാളം ആക്കുക.

**നിങ്ങൾക്ക് ടെലിഗ്രാമിൽ നിന്നു തന്നെ telegra.ph പോസ്റ്റുകൾ കൈകാര്യം ചെയ്യുവാൻ @telegraph ബോട്ട് ഉപയോഗിക്കാം.

Start കൊടുത്ത ശേഷം Login as  <username> on this device ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് മുകളില്‍ കണ്ട സന്ദേശം ലഭിക്കുന്നതാണ്. Add കൊടുക്കുമ്പോള്‍ ബ്രൌസറിലേക്ക് തനിയെ redirect ചെയ്യുന്നു. അവിടെ മേല്‍പറഞ്ഞതു പോലെ പോസ്റ്റുകള്‍ ചെയ്യാവുന്നതാണ്. നമ്മള്‍ ചെയ്ത പോസ്റ്റുകളുടെ പട്ടികയും മറ്റു വിവരങ്ങളും ഈ ബോട്ടില്‍ ലഭിക്കുന്നതാണ്. കൂടാതെ ഈ ബോട്ടിലേക്ക് ഒരു ടെലിഗ്രാഫ്  ലിങ്ക് നല്‍കിയാല്‍ ആ പേജ് സന്ദര്‍ശിച്ചവരുടെ എണ്ണവും ലഭിക്കുന്നതാണ്.

നേരിട്ടു telegra.ph -ല്‍ എത്ര പോസ്റ്റു വേണമെങ്കിലും ഉണ്ടാക്കുവാന്‍ കഴിയും.

ഇതുമായി ബന്ധപ്പെട്ടത് അല്ലെങ്കില്‍ മറ്റു ടെലിഗ്രാം സംശയങ്ങള്‍ക്ക് Keralagram ഗ്രൂപ്പ് സന്ദര്‍ശിക്കാം.

Tagged with:

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image