ഇനി റേഡിയോ കേള്‍ക്കാനും ടെലിഗ്രാം

ഇനി റേഡിയോ കേള്‍ക്കാനും ടെലിഗ്രാം

നിരവധി ആപ്പുകളുടെ ജോലി ഒറ്റക്ക് ചെയ്യുന്ന ടെലിഗ്രാമിലൂടെ ഇനി മലയാളത്തിലെ വിവിധ FM റേഡിയോ ചാനലുകളും ശ്രവിക്കാം. കേരളഗ്രാം ടീമിന്റെ നേതൃത്വത്തില്‍ മലയാളം റേഡിയോ സംവിധാനം ഒരുക്കിയത് @MadelineProto എന്ന പ്രോട്ടോകോള്‍ ഉപയോഗിച്ചാണ്.

എങ്ങനെ റേഡിയോ കേള്‍ക്കാം ?

@KeralaRadio എന്ന യൂസര്‍നെയിമുള്ള യൂസര്‍ബോട്ട് ആണ് റേഡിയോ ആയി പ്രവര്‍ത്തിക്കുന്നത്. ഈ യൂസര്‍ബോട്ടിലേക്ക് കോള്‍ ചെയ്യുകയേ വേണ്ടൂ.. മലയാളം റേഡിയോ പരിപാടികള്‍ കേട്ട് തുടങ്ങും. കേരളത്തിലെ പ്രമുഖ എഫ് എം ചാനലുകളെല്ലാം ഇതില്‍ ലഭ്യമാണ്.

റേഡിയോയിലേക്ക് വിളിക്കുമ്പോഴുള്ള ചിത്രം [Desktop]

എങ്ങനെ ചാനല്‍ തിരഞ്ഞെടുക്കാം?

ചാനല്‍ മാറ്റുന്നതിന് നമുക്ക് ഒരു ബോട്ടിന്റെ സഹായം ആവശ്യമുണ്ട്. @KeralaRadioBot. ഈ ബോട്ട് തുറന്ന് /start കമാന്റ് നല്‍കിയതിന് ശേഷം /startradio എന്ന കമാന്റ് നല്‍കുക. തുടര്‍ന്ന് നിങ്ങള്‍ ശ്രവിക്കാനിഷ്ടപ്പെടുന്ന ചാനല്‍ സെലക്ട് ചെയ്യുക. ശേഷം @KeralaRadio യിലേക്ക് വിളിക്കുക..

 

ചാനല്‍ സെക്ട് ചെയ്യുന്ന വിധം:

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് @KeralaGram ടെലിഗ്രാം ഗ്രൂപ്പ് സന്ദര്‍ശിക്കുക..

 

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image