മോബോഗ്രാം,പ്ലസ് മെസ്സെഞ്ചര്‍ ഇവയില്‍ ഏതാണ് നല്ലതു.??

 

പൊതുവെ എല്ലാവര്‍ക്കും ഉള്ള സംശയം ആണ് അത്.

ടെലിഗ്രാമിന്റെ ക്ലയന്റ് അപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗികുന്നവയാണ് പ്ലസ്‌ മെസ്സെഞ്ചറും മോബോഗ്രാമും.മറ്റു ക്ലയന്റ് അപ്ലിക്കേഷനുകളിൽ നിന്നും ഒഫീഷ്യല്‍ ടെലിഗ്രാം നിന്നും ഇവയെ വ്യെത്യസ്ത്മാക്കുന്നത് ഫീചറുകള്‍ തന്നെയാണ്.ഇവയില്‍ ഏതാണ് നല്ലത് എന്ന് ഉപയോഗിച്ച് തന്നെ തീര്‍ച്ചപെടുന്നതാണ് ഉത്തമം,കാരണം ഓരോരുത്തരുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണല്ലോ.

ടെലിഗ്രാം client കള്‍ ഉപയോഗിക്കുമ്പോൾ ടെലിഗ്രാം കൂടെ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ടോ?ഇവ എത്രത്തോളം സുരക്ഷിതമാണ് ?

ടെലിഗ്രാം ഓപ്പൺ സോഴ്സിൽ അധിഷ്ഠിതമായത് കൊണ്ട് ടെലിഗ്രാം api യിൽ പ്രവർത്തിക്കുന്ന ഏതൊരു client applicationsum ടെലിഗ്രാം ഇൻസ്റ്റാൾ ആക്കാതെ തന്നെ ഉപയോഗിക്കാം.മാത്രമല്ല ഇവ ടെലിഗ്രാം പോലെ തന്നെ സുരക്ഷിതവുമാണ്.

അതായത് ടെലിഗ്രാം ഒരുപാട് പേർക്ക് ശുദ്ധജല സ്രോതസ്സായ ഒരു നദി പോലെയാണ്.ഈ നദിയുടെ വെള്ളം തന്നെ ഒഴുകി പോകുന്ന ചെറു തോടുകളും കൈവഴികളും ആണ് ക്ലയന്റ് ആപ്ലിക്കേഷനുകൾ

ടെലിഗ്രാം ഇറക്കുന്ന ഫീച്ചറുകൾ ആദ്യം ലഭിക്കണം എങ്കിൽ ഒഫീഷ്യൽ തന്നെ ഉപയോഗിക്കേണ്ടി വരും.

നിലവിൽ ടെലിഗ്രാമിൽ ലഭിക്കുന്ന കോൾ സൗകര്യം, തീമിങ് ഇൻസ്റ്റന്റ് വ്യൂ തുടങ്ങിയ ഫീചറുകള്‍ പ്ലസ് മെസ്സേഞ്ചറിലും മോബോഗ്രാമിലും ഇപ്പോള്‍ ലഭ്യമാണ്.

ഇവയുടെ എല്ലാ ഫീച്ചറുകൾ പറഞ്ഞാൽ ഒരുപാട് നീളം കൂടും എന്നുള്ളത് കൊണ്ടു പ്രധാനപ്പെട്ടവ മാത്രമേ പ്രതിബാധിക്കുന്നൊള്ളൂ.

മോബോഗ്രാമിന്‍റെ features എന്തൊക്കെയാണ്?

ഫയല്‍ ഡൗണ്‍ലോഡിങ്ങിനു വളരെ അധികം സഹായകമാവുന്ന ഫീച്ചറുകളും ടാബ് കസ്റ്റമൈസഷേനും ഒക്കെ ആണ് മോബോഗ്രാമിനെ വെത്യസ്തമാകുനത്. അതില്‍ കുറച്ചു ചുവടെ.

🔰 ഡൗണ്‍‌ലോഡിംഗ് ഡെസ്റ്റിനേഷന്‍ external sd കാർഡിലേക് മാറ്റാം

ഇതു വഴി internal സ്പേസ് നിറയുന്നത് ഒഴിവാക്കാൻ പറ്റും..ഫോണിൽ ഉള്ള ഓട്ടോ cache ആപ്പുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കാരണം ഡൗൺലോഡ് ചെയ്ത ഫയലുകൾ നഷ്ടപ്പെടുന്നു എന്ന തല വേദന ഇതു മൂലം ഒഴിവാകവുന്നതാണ്.

ഇതിനായി mobo settings> default storage>select storage.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

🔰 ഡൗണ്‍ലോഡിംഗ് സമയം ഓടോമാറ്റിക്കായി ക്രമീകരിക്കാം

ഇത് മോബോഗ്രാമില്‍ ലഭ്യമായ ഏറ്റവും നല്ല സവിശേഷതയാണ്. അത് എങ്ങനയാണെന്ന് ചെയ്യുനത് എന്ന് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

🔰 ഡൗണ്‍ലോഡ് മാനേജര്‍

പല ഗ്രൂപുകളില്‍ നിന്നും ചാനലില്‍ നിന്നും ഉള്ള വിവിധ ഫയലുകള്‍ ഒരുമിച്ചു ക്രമീകരിച്ച് ഡൗണ്‍ലോഡിംഗ് എളുപ്പമാക്കാം.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക  

🔰ചാറ്റ് മാര്‍ക്കര്‍

ഗ്രൂപ്പുകളിലേം ചാനലുകളിലേം ചാറ്റുകളും പോസ്റ്റുകളും ബൂക്മാര്‍ക്ക് ചെയ്യാന്‍ ഇത് സഹായിക്കുന്നു.

🔰 കാറ്റഗറി മാനേജ്‌മന്റ്‌

ഒരേ കാറ്റഗറിയില്‍ വരുന്ന ഗ്രൂപുകളും ചാനലുകളും കാറ്റഗറികള്‍ ആയി വേര്‍തിരിക്കാം

ഉദാ : സിനിമ സംബന്ധമായ ഗ്രൂപുകളും ചാനലുകളും സിനിമ എന്നാ കാറ്റഗറി ഉണ്ടാക്കി അതില്‍ ആഡ് ചെയ്‌താല്‍ ചാറ്റ് ലിസ്റ്റ് മുഴുവനും തിരഞ്ഞു നടക്കേണ്ടി വരില്ല

🔰മറ്റു ഫീച്ചറുകള്‍

സ്വൈപ്പ് & ഡയറക്റ്റ് റിപ്ലൈ : മറ്റുളവരുടെ ചാറ്റുകള്‍ക്ക് സ്വൈപ്പ് ചെയ്തും ഡയറക്റ്റ് ആയും റിപ്ല്യ്‌ കൊടുകാവുനതാണ്

direct reply ക്കായി മോബോ സെറ്റിംഗ്സ് > ചാറ്റ് സെറ്റിംഗ്സ് > show fast reply button ഇനേബിള്‍ ചെയ്യുക.റിപ്ല്യ്‌ ബട്ടണ്‍ ചാറ്റുകളില്‍ കാണാന്‍ കഴിയും.

swipe reply ക്കായി മോബോ സെറ്റിംഗ്സ് > ചാറ്റ് സെറ്റിംഗ്സ് >swipe to reply ഇനേബിള്‍ ചെയുക

വോയിസ്‌ changer : വോയിസ്‌ നോട്ട് ഇടുമ്പോള്‍ ശബ്ദം ചേഞ്ച്‌ ചെയ്യാം

ഗോസ്റ്റ് മോഡ് : ഓണ്‍ലൈന്‍ ആണെന്ന് കാനികാതെ ഒരു ഭൂതത്തെ പോലെ വിലസാം

അത് കൂടാതെ ചാറ്റുകള്‍ ഹൈഡ് ചെയ്യാം മോബോഗ്രം പാസ്സ്‌വേര്‍ഡ്‌ pattern ലോക്ക് ഇടാം, ഒരു ടെക്സ്റ്റിന്റെ കുറച്ചു ഭാഗം മാത്രം എടുക്കാം.ഫയലുകള്‍ നമ്പറുകള്‍ക്ക് പകരം അതേ ഫയല്‍ നെയിം _തിയതി എന്ന ഫോര്‍മാറ്റില്‍ സേവ് ചെയ്യാം

പ്ലസ് മെസ്സെഞ്ചറിൽ എന്തൊക്കെ features ഉണ്ട്.

പ്ലസ്‌ മെസ്സഞ്ചറിനെ മോബോയില്‍ നിന്ന് വ്യസതമാകുന്ന മുഖ്യസവിശേഷത ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ് എന്നതാണ്.

പിന്നെ എടുത്തു പറയാവുന്ന ഫീച്ചര്‍ അതിന്റെ തീമിംഗ് ആണ്. ഒഫീഷ്യല്‍ തീം എഡിറ്റര്‍ വെച്ച് തീം ഉണ്ടാക്കാന്‍ പറ്റുമെങ്കിലും പ്ലസ്സിന്റെ തന്റെ തീം ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.ഇതില്‍ 5530 തീമുകള്‍ ലഭ്യമാണ്.

( പുതിയ അപ്ഡേറ്റില്‍ നിലവില്‍ ഇതൊരു ബഗ് ആയി തുടരുകയാണ്. കുറച്ചു ദിവസതിനുളില്‍ ഇത് മാറുമെന്നു പ്രതീക്ഷിക്കാം )

ഒരു പോസ്റ്റിനെ നമ്മുക്ക് ലിങ്ക് ആയി കോപ്പി ചെയ്തു എടുക്കാം. സേവ് to ക്ലൌഡ് ഉപയോഗിച്ച് സേവ് ചെയ്യുന്ന പോസ്റ്റുകള്‍ നഷ്ടമാവാതെ സൂക്ഷിക്കാം.

ഫയലുകള്‍ നമ്പറുകള്‍ക്ക് പകരം അതെ ഫയല്‍ നെയിം _തിയതി എന്ന ഫോര്‍മാറ്റില്‍ സേവ് ചെയ്യാം ( ഇത് മോബോയിലും ലഭ്യമാണ് )

മെംബേഴ്സിനെ ചാറ്റ് സ്‌ക്രീനിൽ തന്നെ ആഡ് ചെയ്യാം.

Swipe ചെയ്താൽ നമ്മുക് റിപ്ലൈ നൽകുവാൻ സാധിക്കും.( ഇത് മോബോയിലും ലഭ്യമാണ് )

ചാറ്റ് സ്‌ക്രീനിൽ തന്നെ ചാറ്റ് ബാക്ക്ഗ്രൗണ്ട് മാറ്റാവുന്നതാണ്.ചാറ്റ് സ്‌ക്രീനിൽ ടാബ് ഓപ്ഷൻ ലഭ്യമാണ്.

🔰ഡൗൺലോഡ് ലിങ്ക്.

മോബോഗ്രാം,പ്ലസ് മെസ്സെഞ്ചര്‍

മോബോഗ്രാം parsi ( അറബി ) ഭാഷയിലാണ് ഉള്ളത്, അത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇംഗ്ലീഷ് ആക്കുവാനതാണ്.ഇന്‍സ്റ്റാള്‍ ആകിയതിനു ശേഷവും മാറ്റാവുനതാണ്.അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മോബോഗ്രാം playstoril ലഭ്യമല്ലാത്തത് കൊണ്ട് അത് സുരക്ഷികതമല്ല എന്നൊന്നും കരുതേണ്ട ടെലിഗ്രാം api ഉപയോഗിക്കുന്നത് കൊണ്ട് എൻക്രിപ്ഷനൊക്കെ ഒന്ന് തന്നെ ആയിരിക്കും.

ആവശ്യങ്ങൾ വ്യക്തികൾക്കു അനുസരിച്ചു മാറുന്നത് കൊണ്ട് നിങ്ങൾ തന്നെ ഇഷ്ടപെട്ട അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക.

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽtelegramdoubts

തയ്യാറാക്കിയത് : @muhammedunais

2 thoughts on “മോബോഗ്രാം,പ്ലസ് മെസ്സെഞ്ചര്‍ ഇവയില്‍ ഏതാണ് നല്ലതു.??”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image