മോബോഗ്രാം ആപ്ലിക്കേഷനില്‍ എങ്ങിനെ ഓട്ടോമേറ്റിക്ക് ഡൌണ്‍ലോഡ് ടൈം സെറ്റ് ചെയ്യാം..?

 

 

ടെലഗ്രാം ഉപയോഗിക്കുന്ന പുതിയ  കൂട്ടുകാര്‍ക്കുള്ള സംശയം ആണ് ഈ മോബോഗ്രാം എന്നാല്‍ എന്നതാ..? അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാ ? ഇതിലെ ഡൌണ്‍ലോഡ് മാനേജറില്‍ ഡൌണ്‍ലോഡ് ടൈം എങ്ങിനെ സെറ്റ് ചെയ്യാം എന്നൊക്കെ.

പുതിയ കൂട്ടുകാര്‍ക്ക് ഉപകാരമാകട്ടെ എന്ന ഉദ്ദേശത്തില്‍ എനിക്കറിയാവുന്ന രീതില്‍ സംശയനിവാരണം നല്‍കാം ….

മോബോഗ്രാം എന്നാല്‍ എന്ത്..?

ടെലിഗ്രാമിന്റെ ധാരാളം ക്ലയന്റ് ആപ്പിൽ ഒരെണ്ണം ആണ് Mobogram. ഒഫീഷ്യല്‍ ടെലഗ്രാമിനെ അപേക്ഷിച്ച് ധാരാളം ഫീച്ചേര്‍സ് മോബോയില്‍ അധികമായുണ്ട്. മോബോ ക്ലയന്റ് ആപ്ലിക്കേഷന്‍ ആയതിനാല്‍ അത് സുരക്ഷികതമല്ല എന്നൊന്നും കരുതേണ്ട ടെലിഗ്രാം API ( ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് ) ഉപയോഗിക്കുന്നത് കൊണ്ട് എൻക്രിപ്ഷനൊക്കെ ഒന്ന് തന്നെ ആയിരിക്കും.

പ്രത്യേകതകള്‍…

ഏറ്റവും വലിയ സവിശേഷത ഡൌണ്‍ലോഡിംഗ് മെമ്മറി external sd കാർഡിലേക്ക് മാറ്റാം എന്നുള്ളതാണ്. ഡൌണ്‍ലോഡ് ചെയ്യേണ്ട വിവിധ ഫയലുകൾ തുടർച്ചയായി ഡൗൺലോഡ് ചെയ്യുവാൻ ഡൗൺലോഡ് മാനേജർ ഉണ്ട്. നമ്മൾ വായിച്ച പോസ്റ്റുകളിൽ നിന്ന് വീണ്ടും തുടങ്ങുവാൻ ചാറ്റ് മാർക്കർ സൗകര്യവും ഉണ്ട്. More..

ഇനി നമുക്ക് എങ്ങിനെ ഡൌണ്‍ലോഡ് ടൈം സെറ്റ് ചെയ്യാം എന്ന് നോക്കാം.

അതിനായി സെറ്റിംഗ്സ്  >>  ഡൌണ്‍ലോഡ് മാനേജറില്‍ ചെന്ന് അതിനുള്ളില്‍ കാണുന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന ഷെഡ്യൂള്‍ ഡൌണ്‍ലോഡ്സ് എന്ന ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക. അവിടെ കാണുന്ന ഡൌണ്‍ലോഡ് മാനേജര്‍ ഷെഡ്യൂളര്‍ ഓണ്‍ ചെയ്ത് നമുക്ക് ഓട്ടോമാറ്റിക് ആയി ഡൌണ്‍ലോഡ് ആകേണ്ട സമയം സെറ്റ് ചെയ്യുക. താഴെ കാണുന്ന സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.

 

ഇനി ഡൌണ്‍ലോഡ് മാനേജറില്‍ എങ്ങിനെ ഒരു ഫയല്‍ ആഡ് ചെയ്യാം എന്ന് നോക്കാം.

അതിനായി ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മൂവീസോ അല്ലേല്‍ മറ്റേതെങ്കിലും ഫയല്‍സോ കിട്ടുന്ന ചാനല്‍സ്, ഗ്രൂപ്പ്സ് ഓപ്പണ്‍ ചെയ്യുക. അതിനു ശേഷം ആ ഫയലില്‍ ജസ്റ്റ്‌ ഒന്ന് ക്ലിക്കുക അപ്പോള്‍ ആഡ് ടു ഡൌണ്‍ലോഡ് ലിസ്റ്റ്  എന്ന് കാണാം അതില്‍ ക്ലിക്കുക. അല്ലേല്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ഫയലില്‍ ലോംഗ് പ്രസ് ചെയ്താല്‍ മുകളിലായി ഡൌണ്‍ലോഡ് ചിഹ്നം കാണാം അതില്‍ ക്ലിക്കിയാലും മതി. താഴെയുള്ള സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.

 

 

ഞാന്‍ സമയം സെറ്റ് ചെയ്ത് ഡൌണ്‍ലോഡ് ആകുന്ന സ്ക്രീന്‍ഷോട്ട് ആണ് താഴെ കാണുന്നത്.

 

 

നിങ്ങള്‍ ടെലഗ്രാം മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവര്‍ ആണേല്‍  ഇവിടെ നിന്ന് മോബോഗ്രാം ആപ്ലിക്കേഷന്‍ ലഭിക്കും. കൂടുതൽ അറിവുകൾക് ജോയിൻ  @Keralagram

കടപ്പാട് :  ഷാനു

 

1 thought on “മോബോഗ്രാം ആപ്ലിക്കേഷനില്‍ എങ്ങിനെ ഓട്ടോമേറ്റിക്ക് ഡൌണ്‍ലോഡ് ടൈം സെറ്റ് ചെയ്യാം..?”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image