Telegram In-App-Players

Telegram In-App-Players

ടെലിഗ്രാം ഫീച്ചറുകളുടെ ഒരു കലവറ തന്നെ ആണെന്ന് എല്ലാർക്കും അറിയാമല്ലോ. ഇന്ന് ടെലിഗ്രാമിനെ മറ്റുള്ള ആപ്പുകളിൽ നിന്നു വ്യത്യസ്തമാക്കുന്ന In-App-Player എന്ന ഫീച്ചറിനെ പറ്റി നമുക്കൊന്ന് നോക്കാം.

ടെലിഗ്രാം അപ്പ്ലിക്കേഷന്റെ ഉള്ളിൽ നിന്നു തന്നെ പ്രവർത്തിക്കുന്നത് കൊണ്ടാണ് ഇതിനു ഇങ്ങനെ ഒരു പേര് വന്നത്. നമ്മൾ Whatsapp ഉപയോഗിക്കുമ്പോൾ നമുക്ക് ഒരു Youtube ലിങ്ക് വന്നു എന്ന് കരുതുക. നമുക്ക് ആ വീഡിയോ കാണണമെങ്കിൽ നമ്മൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്തു യൂട്യൂബ് അപ്പ്ലിക്കേഷനിലോ ബ്രൗസറിലൊ അത് തുറക്കണം അല്ലെ, ഇവിടെ ആണ് ടെലിഗ്രാം വ്യത്യസ്തമാകുന്നത്.

നിങ്ങൾക്ക് കാണേണ്ട യൂട്യൂബ് വീഡിയോ മറ്റൊരു അപ്പ്ലിക്കേഷന്റെ സഹായമില്ലാതെ നിങ്ങൾക്ക് ടെലിഗ്രാമിനുള്ളിൽ നിന്നു തന്നെ കാണാനാകും. കൂടാതെ PiP [Picture in Picture] സപ്പോർട്ട് വഴി നിങ്ങൾക്ക് ആ വീഡിയോ കണ്ടു കൊണ്ടു തന്നെ ചാറ്റ് ചെയ്യുകയും ചെയ്യാം, എന്തിനു ഏറെ പറയുന്നു വീഡിയോ പ്ലേ ആയിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് ടെലിഗ്രാം മിനിമൈസ് ചെയ്തു മറ്റു അപ്പ്ലിക്കേഷൻസ് വരെ ഉപയോഗിക്കാം.

Telegram In-App-Player സപ്പോർട്ട് ചെയ്യുന്ന മറ്റു ചില വെബ്സൈറ്റുകൾ കൂടി നമുക്ക് പരിചയപ്പെടാം.

 

🔗 YouTube : സപ്പോർട്ട് PiP [Picture in Picture]

 

🔗 Vimeo : സപ്പോർട്ട് PiP [Picture in Picture]

 

🔗 SoundCloud :

 

🔗 Spotify :

 

🔗 SlideShare :

 

🔗 Coub :

 

🔗 DailyMotion :

 

🔗 Jwplayer :

 

🔗 Mixlr Radio :

 

🔗 Smule :

 

Note:  PiP സപ്പോർട്ട് ഇപ്പോൾ Youtube, Vimeo തുടങ്ങിയ വെബ്‌സൈറ്റുകൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ അതികം വൈകാതെ എല്ലാ വെബ്‌സൈറ്റിലും നമുക്ക് PiP സപ്പോർട്ട് പ്രതീക്ഷിക്കാം.

 

 

1 thought on “Telegram In-App-Players”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image