The Headphones..

The world’s most famous and popular language is music. Psy

സംഗീതം ഇന്ന് ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. സംഗീത ആസ്വാദന ഉപകരണങ്ങള്‍ ഫോനോഗ്രാഫില്‍ തുടങ്ങി ഗ്രാമൊഫോനും വാക്മാനും കടന്നു പരിധികള്‍ ഇല്ലാതെ പാട്ടുകള്‍ സൂക്ഷിച്ചു വെക്കാവുന്ന ഐപോഡും സ്മാര്‍ട്ട്‌ ഫോണിലും എത്തി നില്കുന്നു ഇന്ന് . പണ്ട് ഉച്ചത്തില്‍ പാട്ട് വെച്ച് പൊളിക്കല്‍ ആര്ന്നെങ്കില്‍ ഇപ്പൊ തന്റെ സ്വകാര്യത പോലെ തന്നെ ആരെയും കേള്‍പിക്കാതെ തന്റെ ചെവിക്കുളില്‍ ഒതുക്കി നിര്‍ത്തിയുള്ള സംഗീത ആസ്വാദനമാണ് പലര്‍ക്കും ഇഷ്ടം.

ഇന്ന് ചെവിയില്‍ ഹെഡ് ഫോണും വെച്ച് വേറെ ഒരു ലോകത്തില്‍ എന്നാ പോലെ നടക്കുന്ന യുവതി യുവാക്കള്‍ സ്ഥിരം കാഴ്ചയാണ്. ഒഴിച്ച് കൂടാനാവാത്ത ഒരു ആക്സസറി ആയി ഹെഡ് ഫോണുകള്‍ മാറി കഴിഞ്ഞു. പണ്ട് ഫോണിന്റെ കൂടെ കമ്പനികള്‍ തരുന്ന ഹെഡ് ഫോണുകളില്‍ ഒതുങ്ങി കൂടിയിരുന്ന സ്മാര്‍ട്ട്‌ ഫോണ്‍- മ്യൂസിക്‌ പ്രേമികള്‍ ഇന്ന് 250 മുതല്‍ തുടങ്ങി ലക്ഷത്തില്‍ എത്തി നില്‍ക്കുന്ന ഹെഡ് ഫോണുകളുടെ ഉപയോക്താകള്‍ ആണ്.

ഹെഡ് ഫോണ്‍,ഇയര്‍ ഫോണ്‍,ഹെഡ് സെറ്റ്‌, ..! ഇവകള്‍ തമ്മില്‍ എന്തെങ്കിലും വെത്യാസം ഉണ്ടോ

ഇവ മൂന്നും തമ്മില്‍ ചെറിയ വെത്യാസങ്ങളെ ഉള്ളൂ.

ഹെഡ് ഫോണ്‍ : ചെവിയോടു ചേര്‍ന്ന് നില്‍കുന്ന ലൗഡ്സ്പീകരുകളുടെ ചെറു രൂപം.

ഇവയെ ഇയര്‍ സ്പീകരുകള്‍ എന്നും ഇയര്‍ ഫോണുകള്‍ എന്നും അറിയപെടുന്നു.ചെവിക്കകത്ത് (in-ear ) വെക്കാവുന്ന ഹെഡ് ഫോണുകള്‍ ആണ് ഇയര്‍ ഫോണുകള്‍.

ചെവിക്കു പുറത്തു വെക്കാവുന്നവയെ ഹെഡ് ഫോണുകള്‍ എന്നും ചെവിക്കകത്ത്‌ വെക്കാവുന്നവയെ ഇയര്‍ ഫോണുകള്‍ എന്നും ആണ് പറയുന്നത്.

ഹെഡ് സെറ്റ് : പ്രധാനമായും ശബ്ദ റെകോര്‍ഡിങ്ങിനു ഉപയോഗിക്കുന്ന ഹെഡ് ഫോണുകള്‍ ആണ് ഇവ.

വിവിധതരം ഹെഡ്ഫോണുകള്‍..

ചെവിയുടെ കനാലിലേക് നേരിട്ട് ഇറങ്ങി നില്‍കുന്ന രീതിയില്‍ ആണ് ഇതിന്റെ രൂപകല്‍പന.

വിവിധ തരം ഇയര്‍ ടിപ്പുകള്‍ വെച്ച് ഇവയെ നമ്മുടെ ചെവിക്കകത്ത്‌ ഫിറ്റ്‌ ആകി വെക്കുവാന്‍ സാധികുന്നതാണ്. വളരെ കംഫോര്ട്ട് സൗണ്ട് ക്വാളിറ്റി ബാസ്സ് എന്നിവ നല്‍കുന്നവയാണ് ഇവ.

മിക്ക സ്മാര്‍ട്ട്‌ ഫോണുകളുടെം mp3 പ്ലെയരുകളുടെം കൂടെ വരുന്ന ഹെഡ് ഫോണുകള്‍ ആണ് ഇവ. ഇയര്‍ കനാലിന്റെ അകത്തേക്ക് നേരിട്ട് ബന്ധപെടുത്താന്‍ പറ്റാത്തവയാണ് ഇവ. ചെവിയില്‍ നിന്ന് മിക്കപ്പോഴും തള്ളി പോരാരുണ്ട്.ദീര്‍ഘനേരം ഉപയോഗം ചിലര്‍ക്ക് പ്രശ്നമുണ്ടാക്കാരുണ്ട് ഇവ.ഇന്‍ ഇയര്‍ കനാല്‍ ഹെഡ് ഫോണുകളെ അപേക്ഷിച്ച് വിലയുടെ കാര്യത്തില്‍ വളരെ തുച്ഛമാണ് ഇവ.അത് കൊണ്ട് തന്നെ ശരാശരി സൗണ്ട് ക്വാളിറ്റി മാത്രമേ ഇവ നല്കുന്നോളൂ.

supra-aural ഹെഡ് ഫോണ്‍സ് എന്നും അറിയപെടുന്ന ഇവ ചെവിയുടെ വലുപ്പത്തില്‍ ഒതുങ്ങി നില്‍ക്കുന്നവയാണ്. ഇവ തീരെ ഭാരവും വലിപ്പവും കുറഞ്ഞതാണ്. wired മോഡല്‍സ്സും handsfree മോഡല്‍സ്സും ലഭ്യമാണ്

circum-aural ഹെഡ് ഫോണ്‍സ് എന്ന് അറിയപെടുന്ന ഇവ ചെവിയെ പൂര്‍ണമായും കവര്‍ ചെയ്തു നില്‍ക്കുന്നവയാണ്.അത് കൊണ്ട് തന്നെ in ear ഹെഡ് ഫോണുകളെ അപേക്ഷിച്ച് പുറമെയുള്ള ശബ്ദങ്ങളെ ഇവ പരമാവധി കുറക്കുന്നു. വലിയ  transducers ഉള്‍കൊള്ളുന്നവയാണ് ഇവ.മികച്ച സൗണ്ട് ക്വാളിറ്റിയും ബാസും ഇവ നല്കുന്നു.wired മോഡല്‍സ്സും handsfree മോഡല്‍സ്സും ലഭ്യമാണ്

ചെവിയുടെ പുറകില്‍ ക്ലിപ്പ് ചെയ്യുന്നവയാണ് ഇവ. വളരെ കംഫോര്ട്ട് നല്‍കുന്നവയാണ് ഇവ. ഇന്‍ ഇയറും ഓവര്‍ ഇയറും , wired മോഡല്‍സ്സും handsfree മോഡല്‍സ്സും ലഭ്യമാണ്

തലയുടെ പുറകിലൂടെ ചെവിയില്‍ വെക്കാവുന്നവയാണ് ഇവ

ഇന്‍ ഇയറും ഓവര്‍ ഇയറും , wired മോഡല്‍സ്സും hands-free മോഡല്‍സ്സും ലഭ്യമാണ്

നിങ്ങളുടെ ഉപയോഗത്തിനു അനുസരിച്ച് ഹെഡ് ഫോണുകള്‍ തിരഞ്ഞെടുത്ത് സംഗീതസ്വാവാദനവും സിനിമ viewing experiencum മികവുറ്റതാക്കൂ…

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image