എന്തു കൊണ്ട് ഗ്നു-ലിനക്സ് ?

എന്തു കൊണ്ട് ഗ്നു-ലിനക്സ് ?

 

പ്രൊപ്രൈറ്ററി ഓപറേറ്റിംഗ് സിസ്റ്റവും സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റവും തമ്മിലുള്ള വ്യത്യാസം ഒരു ദോശ കഴിച്ച കഥയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ലേഖകന്‍

 

ഞാനും എന്റെ ഭാര്യയും കൂടെ ഒരു ദിവസം ടൗണിലൂടെ നടക്കുകമ്പോള്‍ വിശപ്പടക്കാന്‍ വേണ്ടി “മൈക്രോദോശ” എന്ന കടയില്‍ കയറി അവിടെ രീതികള്‍ സാധാരണ ഭക്ഷണശാലയിലെ പോലെയല്ല. നമ്മള്‍ അവിടെ കയറുമ്പോള്‍ തന്നെ അവിടെ എഴുതി വച്ചിരിക്കുന്ന ഒരു നിയമാവലികളൂണ്ട് അതു സമ്മതിച്ചാല്‍ മാത്രമെ അതിനുള്ളില്‍ കയറ്റൂ.

ഇവിടെ കയറുന്ന എല്ലാവരും ഇതു വായിച്ചു നോക്കാതെ തന്നെ അതു സമ്മതിക്കുന്നുണ്ട്. അപ്പൊള്‍ പിന്നെ വിശപ്പുണ്ടയാല്‍ പലരും ചെയൂന്ന പോലെ ഞങ്ങളുമൊന്നും ചിന്തിച്ചില്ല. ഞാനും ഭാര്യയും ഒന്നും നോക്കിയില്ല സമ്മതിച്ച് കൊടുത്തു.

വിലയുടെ കാര്യത്തിലും ഈ കട നല്ല വ്യത്യാസമുണ്ട്, എന്നു മാത്രമല്ല ദോശയില്‍ ഉപ്പിട്ടാല്‍ ഒരു വില ഇല്ലെങ്കില്‍ വെറെ വില. ദോശ മാവ് നല്ലവണ്ണം പതച്ചതാണെങ്കില്‍ വെറെ വില എന്നിങ്ങനെ പോണു വിലയുടെ വൈരുദ്ധ്യങ്ങള്‍, അതു കണ്ടു കണ്ണുതള്ളിയ ഞങ്ങള്‍ ഒരു ദോശവാങ്ങാം അതു ഒരു മിച്ചു തിന്നാമെന്നു തീരുമാനമെടുത്തു, ദോശ ഓര്‍ഡര്‍ ചെയ്തു. ദോശ കൊണ്ടു വരുന്നതിനു മുമ്പ് അതിന്റെ മേന്മകള്‍ പറയാന്‍ ആ നാട്ടിലെ കുറെ പ്രസിദ്ധരായ വ്യക്തികള്‍ എത്തി.

വളരെ ശ്രദ്ധയോടെ ഉണ്ടാക്കിയതാണു, അതിന്റെ കളറിനെക്കുറിച്ച്, അതിലെ കുഴികളുടെ എണ്ണത്തെക്കുറിച്ചു, ബാക്ടീരിയ വൈറസ് എന്നിവ ഇരിക്കില്ല എന്നിങ്ങനെ കൊറേ കാര്യങ്ങള്‍.

എന്തയാലും ടെബിളില്‍ സാധനമെത്തി. കഴിക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ടു പേരും കൈ നീട്ടിയതും അതാ കടക്കാരന്‍ വന്നു ദേഷ്യപ്പെട്ടു , “ഒരു ദോശ ഒരാള്‍ക്കെ ഉപയോഗിക്കാന്‍ പറ്റു” അതാണത്രെ നിയമം. സമതിച്ചതാണല്ലൊ എന്നു കരുതി ഞാന്‍ പിന്‍ വലിഞ്ഞു. ഭാര്യക്കു കൊടുത്തു.

അവള്‍ കഴിക്കാന്‍ വേണ്ടി കൈ നീട്ടിയതും പിന്നേയും കടക്കാരന്‍ വന്നു “ദോശയുടെ ഏകദേശം 25% കൊണ്ടു പോയി ” അതും നിയമത്തിന്റെ ഭാഗമാണ്.  കഴിച്ചു കൊണ്ടിരിക്കെ ഒരുത്തന്‍ വന്നിട്ടു അതില്‍ കൊറച്ചു കുരുമുളക്ക് പൊടിയിടാന്‍ വന്നു “പറ്റില്ല എന്നു പറഞ്ഞപ്പൊ പറഞ്ഞും അതു നിയമത്തിന്റെ ഭാഗമാണ്. കൊറേ ആളുകള്‍ ഇതു ഇടണമെന്നു പറഞ്ഞു പോലും, ഇട്ടില്ലെങ്കില്‍ ഇതു കഴിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അവര്‍ ഉത്തരവാദിയല്ലത്രെ. അതു സഹിക്കേണ്ടി വന്നു.

പിന്നേയും ഒരൊ കാര്യങ്ങള്‍ പറഞ്ഞു പലതുമിടുന്നു പലതുമെടുക്കുന്നു. അപ്പൊ സംശയം തോന്നിയ ഞാന്‍ ചോദിച്ചു അടുക്കള കാണാന്‍ പറ്റുമൊ ഇതിലെന്താണൂ ഇട്ടിരിക്കുന്നതു അറിയണമെന്ന്.  “ദോശയുടെ ചേരുവ പറയില്ല എന്നു മാത്രമല്ല അതു കാണാന്‍ പോലും സമ്മതിക്കില്ല ” അതും ആദ്യത്തെ നിയമത്തിലുണ്ടത്രെ.

അപ്പൊ അപ്പുറത്തിരുന്നയാള്‍ പറഞ്ഞു “ആരൊ ഒരാള്‍ ഇതേ ചേരുവ ഉപയോഗിച്ചു എന്നു പറഞ്ഞു ആയാളെ മൊത്തം കോടതി കയറ്റിയതെ” ഇയാള്‍. നിയമമാണത്രെ. ചേരുവയെന്ത് എന്നു നമമള്‍ വാങ്ങി ദോശ ലാബില്‍ കൊണ്ടു പോയി പരീക്ഷിക്കുന്നതും തെറ്റാണത്രെ.

ഇത്രയും കേട്ടപ്പോളൂം ദോശ വേണ്ടാന്നു വെച്ചു ഞാനും അവളും ആ കടയില്‍ നിന്നോടി. നേരെ വേറെ ഒരു കടയില്‍ കയറി കടയുടെ പേരു “ഗ്നു/ലിനക്സ് ദോശ”

ഈ കടയിലും ചില പ്രത്യേകതളുമുണ്ട് ഇവിടെയുമുണ്ട് നിയമാവലി. ഒരു പ്രത്യേകത എന്നു പറഞ്ഞതാല്‍ “അവരുടെ ദോശ കഴിച്ചാല്‍ ഉണ്ടാകുന്ന ഒരു കാര്യത്തിനും അവര്‍ ഉത്തരവാദിത്ത്വം എടുക്കില്ലാ” എന്നാണ്. പക്ഷെ “ദോശ ഉണ്ടാക്കുന്നതും അതിന്റെ ചേരുവ എന്താണു എന്നും വേണമെങ്കില്‍ അതു ഏതു രീതിയിലാക്കാനും നമ്മുക്ക് അവകാശമുണ്ട്”. ഈ കടയിലെ പല “പണിക്കാരും അവര്‍ക്ക് ദോശ ഉണ്ടാക്കുന്നതു ഇഷ്ടമായതു കൊണ്ടു മാത്രം വരുന്നവരാണു”. “ദോശക്ക് പ്രത്യേകിച്ച് പണം കൊടുക്കേണ്ട”. “വേണമെങ്കില്‍ ദാനമെന്ന രീതിയില്‍ പണം നല്‍കാം”. ഈ “ദോശയെങ്ങനെയും എത്രപേര്‍ക്കും കൊടുക്കാം അതിലിവരിടപെടില്ല”. വേണമെങ്കില്‍ അവരു നല്‍കുന്ന സധനങ്ങള്‍ കഴിക്കുന്നതിനു ഇടക്കു ചേര്‍ക്കാം ചേര്‍ക്കാതിരിക്കം. എല്ലാം നമ്മൂടെ തീരുമാനം. കളറിലും, കൊണ്ടുവന്നപ്പോള്‍ വലിയ പരസ്യങ്ങളൊന്നുമില്ലെങ്കിലും കഴിച്ചപ്പൊ നല്ല രുചിയും.

കഴിച്ചതിനു ശേഷം ഞങ്ങള്‍ മറ്റെ കടയില്‍ പോയതു ഈ കടയുടമയോട് പറഞ്ഞു അവിടെ പോയതു നിങ്ങളുടെ ഭാഗ്യം അതുനു പകരം വല്ല “ഐ ദോശ” യിലെങ്ങാനും പോയിരുന്നെങ്കില്‍ കഴിക്കാന്‍ ദോശയും പ്ലേറ്റും സ്പൂണും ഗ്ലാസും കാശ് കൊടുത്തു വാങ്ങണമെത്രെ. പോരാത്തതിനു അതിനു ലോകത്തു എവിടേയുമില്ലാത്ത വിലയും. അവരു നിങ്ങളു കാണാതെ തന്നെ പലതും അതിലിടും എടുക്കും അതൊക്കെ അവരുടെ ഇഷ്ടം. വല്ല പല്ലിയും ചാടി കിടക്കുന്നതു കണ്ടാല്‍ അതു അവരു ശെരിയാക്കി തരാന്‍ ചെലപ്പൊ മടിച്ചൂന്നു വരുമെന്നു മാത്രമല്ല കാശുകൊടുത്തു മറച്ചു വെക്കും.

ഇത്രയൊക്കെ ആണെങ്കിലും ഇന്നും ലോകത്തു സാധാരണക്കാര്‍ മൈക്രോദോശയുടെയും ഐ ദോശയുടേയും പിന്നാലെയാണു പ്രസിദ്ധരായ വ്യക്തികളുടെ വക്കാണ് എല്ലാം അവര്‍ക്ക്.

കഥ തീര്‍ന്നു.

ഇതൊക്കെയാണൂയാണൂ എനുക്കു ലിനക്സ ഇഷ്ടപെടാന്‍ കാരണം,

–  പി.എസ്.സനൂബ്

 

Tagged with:

2 thoughts on “എന്തു കൊണ്ട് ഗ്നു-ലിനക്സ് ?”

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image